headerlogo
recents

ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

പാലക്കാട് ഡിവിഷന് കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

 ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
avatar image

NDR news

17 Sep 2026 10:59 AM

പാലക്കാട്: പാലക്കാട് ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് സെപ്റ്റംബർ 17-ന് മലബാർ മേഖലയിലെ ചില ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

.       തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)ഇന്ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും.

.       ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307)രാത്രി ഏകദേശം 10:45ന് കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിക്കും.

.      മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630)ഇന്ന് ഏകദേശം ഒരു മണിക്കൂറോളം വൈകിയോടും.

.   തിരുവനന്തപുരം–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12431) ഏകദേശം 40 മിനിറ്റോളം വൈകിയോടും.

 

.     സെപ്റ്റംബർ 30-ലെ നിയന്ത്രണങ്ങൾ ജനശതാബ്ദി എക്സ്പ്രസ് (12082) കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.

.     ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307)എലത്തൂരിൽ യാത്ര അവസാനിപ്പിക്കും.

.   കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ് (16608) കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.

.     ട്രെയിൻ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് സർവീസ് സ്ഥിതിയും സമയക്രമവും പരിശോധിച്ച് യാത്ര ക്രമീകരിക്കുക.

NDR news
17 Sep 2026 10:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents