പേരാമ്പ്രയിൽ നിരോധിത ലഹരി വസ്തുവായ ഹാൻസ് മൊത്തക്കച്ചവടക്കാരൻ പിടിയിൽ.
പൈതോത്ത് കിഴക്കേ പുത്തൂചാലിൽ നവാസ് ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്
പേരാമ്പ്ര:പേരാമ്പ്രയിൽ നിരോധിത ലഹരി വസ്തുവായ ഹാൻസ് മൊത്തക്കച്ചവടക്കാരൻ പിടിയിൽ.പൈതോത്ത് കിഴക്കേ പുത്തൂചാലിൽ നവാസ് (28)ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തേതുടർന്ന് നടത്തിയ പരിശോധനയിലാ ണ് നിരോധിത ലഹരി വസ്തുക്കളായ 210 പാക്കറ്റ് ഹാൻസും 57പാക്കറ്റ് കൂൾ ലിപ് എന്നിവയും കൂടാതെ 5360 രൂപയും പിടികൂടിയത്.
ലഹരിവസ്തുക്കൾ കൊണ്ടുവന്ന കെ എൽ 77 A 7089 സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു.പേരാമ്പ്രയിൽ ഇത്തരം വസ്തുക്കളുടെ മൊത്ത കച്ചവടക്കാരൻ ആണ് പിടിയിലായതെന്നും ഇയാൾ കുറെ കാലങ്ങളായി ലഹരിക്കച്ചവടം നടത്തി വരുന്നുണ്ടെന്നും മുമ്പും കേസിൽ പെട്ട ആളാണെന്നും പോലീസ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, എസ് പി സ്ക്വാഡഗങ്ങളായ എ .എസ് .ഐ സി.എം സുനിൽകുമാർ, വി.സി ബിനീഷ്, സി പി ഒ മാരായ ലിധിൻ ഡി വൈ എസ് പി സ്ക്വാഡംഗങ്ങളായ എസ് സി പി ഒ ഷാഫി,റഫീക്ക്,ജയേഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

