headerlogo
recents

നാദാപുരത്ത് ഓടയിൽ വീണ് യുവാവിന് പരിക്ക്

നാദാപുരം - തലശ്ശേരി റോഡിൽ തുറന്നു കിടന്ന ഓടയിൽ വീണ് പാനൂർ സ്വദേശി നദീർ (29) നാണ് പരിക്കേറ്റത്.

 നാദാപുരത്ത് ഓടയിൽ വീണ് യുവാവിന് പരിക്ക്
avatar image

NDR news

17 Sep 2026 08:43 AM

നാദാപുരം: നാദാപുരം- തലശ്ശേരി സംസ്ഥാനപാതയിൽ തുറന്നുകിടന്ന ഓടയിൽ വീണ് പ്രവാസി യുവാവിന് പരിക്ക്. പാനൂർ സ്വദേശി നദീർ (29) ആണ് പരിക്കേറ്റത്. വീഴ്ചയിൽ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റതായി പറയുന്നു.

.    ചേറ്റുവട്ടിയിൽ ബുധനാഴ്ചയാണ് അപകടം. കാറിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെ സമീപത്ത് തുറന്നുകിടന്ന ഓടയിലേക്ക് യുവാവ് വീഴുകയായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന നദീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

.      റോഡരികിലെ ഓട തുറന്നുകിടന്നിട്ടും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡരികിലെ അപകടസാധ്യതയുള്ള ഓടകൾ അടയ്ക്കുകയോ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യാത്ത അധികൃതരുടെ വീഴ്ചയിൽ നാട്ടുകാർ പ്രതിഷേധിച്ചു.

NDR news
17 Sep 2026 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents