headerlogo
recents

കൊച്ചിയിൽ ഓട്ടോയിൽ നിന്ന് വീണു സ്ത്രീ മരിച്ചു

രാത്രിയിൽ നടന്ന സംഭവത്തിൽ നിർത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി

 കൊച്ചിയിൽ ഓട്ടോയിൽ നിന്ന് വീണു സ്ത്രീ മരിച്ചു
avatar image

NDR news

18 Sep 2026 09:35 AM

കൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.

.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രി കെഎസ്ആർടിസി ബസിൽ കയറി. അവശത മനസ്സിലാക്കിയ ബസ് ജീവനക്കാർ ഓട്ടോയിൽ പോകാൻ നിർദേശിക്കുകയും ഓട്ടോയിൽ കയറ്റി വിടുകയും ചെയ്തു. 70 വയസ്സിലേറെ പ്രായമുള്ള ഡ്രൈവറാണ് ഓട്ടോ ഓടിച്ചത്. ക്ഷീണിതയായതിനാൽ ഇവർ ഓട്ടോയിൽ ഇടതുവശത്തു ചാരിയിരുന്നു. യാത്രയ്ക്കിടെ വൈഡബ്ല്യുസിഎയ്ക്കു സമീപം ഇവർ പുറത്തേക്കു വീണു.

.   ഡ്രൈവർ ഇതറി‍ഞ്ഞില്ല. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ആളെ കാണാതെ വന്നതോടെ ഡ്രൈവർ ഭയന്നു. ഓട്ടം അവസാനിപ്പിച്ചു വീട്ടിലേക്കു പോയി. ഈ ഓട്ടോ ഡ്രൈവറെ പൊലീസ് ഇന്നലെ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ നാലോടെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് സ്ത്രീ പരുക്കേറ്റ് റോഡിൽ കിടക്കുന്നതു കണ്ടത്. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ‍ മരണം സ്ഥിരീകരിച്ചു. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

NDR news
18 Sep 2026 09:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents