നിർത്തിയിട്ട കാറിന് തീ പിടിച്ചു
വടകര ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ട കാർ പൂർണ്ണമായി കത്തി നശിച്ചു
വടകര: വടകര കൈനാട്ടി ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൂർണ്ണമായി കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:00 മണിയോടെയായിരുന്നു അപകടം. രാവിലെ 9:00 മണിയോടെ റോഡരികിൽ പാർക്ക് ചെയ്ത് പോയ വാഹനത്തിനാണ് തീപിടിച്ചത്.
. ഉച്ചയോടെ കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ഉടൻ തന്നെ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് വാഹനം പൂർണ്ണമായി കത്തുകയായിരുന്നു. അപകടസമയത്ത് കാറിനുള്ളിൽ ഒരു ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്.
. വിവരമറിഞ്ഞ് വടകരയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

