ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 30000 രൂപ സബ്സിഡി
സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതി പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡിക്ക് സെപ്റ്റംബർ 25 മുതൽ അപേക്ഷിക്കാവുന്നതാണ്
തിരുവനന്തപുരം:സ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡി നല്കുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1000 പേർക്ക് സബ്സിഡി ലഭിക്കും.ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് വനിതാ അപേക്ഷകരില്ലെങ്കിൽ ഇവ പൊതു വിഭാഗത്തിലേക്ക് മാറ്റും. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും മുൻപ് അപേക്ഷിച്ച് സബ്സിഡി ലഭിക്കാത്തവർക്കും അപക്ഷിക്കാം. https://transportservices.nic.in/KeralaEV/#/dashboard/service-info

