headerlogo
recents

ജൂവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ കത്ത്

ഡൽഹി കൂട്ട ബലാത്സംഗത്തിന്റെ പാശ്ചാത്തലത്തിൽ ജൂവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ആർ തീക്കാടൻ ആണ് നിവേദനം നല്കിയത്.

 ജൂവനൈൽ ജസ്റ്റിസ് ആക്ട്  ഭേദഗതി ചെയ്യാൻ പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ കത്ത്
avatar image

NDR news

20 Sep 2026 05:05 PM

ദില്ലി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം. ദില്ലിയിലെ സി എം ശ്രീ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ആർ തീക്കാടൻ ആണ് നിവേദനം നൽകിയത്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്കുശേഷം മനഃപൂർവമായ കൊലപാതകം നടത്തുന്ന 16 മുതൽ 18 വയസുവരെയുള്ള പ്രതികളെ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്കുശേഷം മുതിർന്നവരായി വിചാരണ ചെയ്ത് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ഉൾപ്പെടെയുള്ള ശിക്ഷകൾ വിധിക്കാൻ കോടതിക്ക് അധികാരം നൽകുന്ന വിധത്തിൽ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.

.    ദില്ലിയിലെ സ്വരൂപ് നഗറിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിവേദനം. കുറ്റാരോപിതരായ കുട്ടികളുടെ അവകാശങ്ങൾ നിയമം സംരക്ഷിക്കു ന്നതുപോലെ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്ന കുട്ടികളുടെ ജീവനും അന്തസ്സും അവകാശങ്ങളും തുല്യമായി സംരക്ഷിക്കപ്പെടണമെന്നും, അതീവ ഗുരുതരമായ ഇത്തരം കേസുകളിൽ നിലവിലുള്ള സമ്പൂർണ ശിക്ഷാവിലക്ക് പുനഃപരിശോധിച്ച് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

NDR news
20 Sep 2026 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents