കോഴിക്കോട് ബീച്ചിൽ സ്വച്‌ഛ് സാഗർ സുരക്ഷിത സാഗർ പരിപാടി മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഒന്നര കിലോമീറ്റർ ബീച്ച് വൃത്തിയാക്കി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നടന്ന 'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' തീരദേശ ശുചീകരണ യജ്ഞം മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. തീരപ്രദേശങ്ങളുടെ ശുചിത്വവും പരിസ്‌ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
. ചടങ്ങില്‍ സംസാരിച്ച കമാന്‍ഡന്റ് സന്ദീപ് സിംഗ്, അന്താരാഷ്ര്‌ട തീരശുചീകരണ ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ബീച്ചുകളില്‍ തുടര്‍ച്ചയായും സ്‌ഥിരമായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്‌തു
. ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡ് ഉദ്യോഗസ്‌ഥര്‍ക്കും ജീവനക്കാര്‍ക്കും പുറമെ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളില്‍ നിന്നുള്ള 450 ഓളം വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ചിന്റെ 1.5 കിലോമീറ്റര്‍ ദൂരത്തിലുള്ള തീരപ്രദേശത്ത് നിന്ന് ഏകദേശം 1,020 കിലോഗ്രാം മാലിന്യം ശേഖരിച്ച് നീക്കം ചെയ്തു.

