കളഞ്ഞുകിട്ടിയ നാലര പവൻ മാല തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി
നന്മണ്ടയിൽ നിന്ന് കളഞ്ഞു കിട്ടിയ നാലര പവൻ മാല ബാലുശ്ശേരി പോലീസ് സ്റ്റേഷൻ വഴി ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായി പൂനൂർ സ്വദേശി അഭിലാഷ് മാധവ്.
ബാലുശ്ശേരി: നന്മണ്ടയിൽ നിന്ന് കളഞ്ഞുകിട്ടിയ ഏകദേശം നാലര പവൻ തൂക്കം വരുന്ന സ്വർണമാല ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമയ്ക്ക് തിരികെ ലഭ്യമാക്കി പൂനൂർ സ്വദേശി അഭിലാഷ് മാധവ് മാതൃകയായി.കളഞ്ഞുകിട്ടിയ സ്വർണമാല അഭിലാഷ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് മുഖേന മാല യഥാർഥ ഉടമയ്ക്ക് തിരികെ നൽകി.
. അഭിലാഷ് മാധവിനൊപ്പം കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജേന്ദ്രൻ ചെട്ടിയാൻകണ്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മറ്റുള്ളവരുടെ നഷ്ടപ്പെട്ട വസ്തുക്കൾ സ്വന്തമാക്കാതെ ഉത്തരവാദിത്തത്തോടെ അധികൃതരെ ഏൽപ്പിച്ച അഭിലാഷിന്റെ നടപടി ശ്രദ്ധേയമായി.

