headerlogo
recents

നാദാപുരത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്ക്

നാദാപുരം കുമ്മങ്കോട്ട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്ക്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ എം അഭിജിത്ത് എം എൽ എ

 നാദാപുരത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്ക്
avatar image

NDR news

21 Sep 2026 05:53 PM

വടകര:. നാദാപുരം കുമ്മങ്കോട് ബദരിയ്യ മസ്‌ജിദിന് സമീപത്തു വെച്ച് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ന്യൂക്ലിയസ് ഹോസ്പിറ്റലിലും അവിടുന്ന് വടകര സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസമായതിനാൽ പ്രദേശവാസികൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രതയോടെ നിൽക്കണമെന്നും നാദാപുരം എം എൽ എ അഭിജിത്ത് പറഞ്ഞു. പരിക്കേറ്റയാളെ പരിചരിച്ചു വരികയാണെന്നും ഗുരുതരമായ പരിക്കില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

NDR news
21 Sep 2026 05:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents