headerlogo
recents

വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു

കന്നൂരിൽ വെൽഡിങ് ജോലിക്കായി വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാനിന് തീപിടിച്ചു

 വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു
avatar image

NDR news

23 Sep 2026 07:19 AM

ഉള്ള്യേരി: വെല്‍ഡിങ് ജോലിക്കായി വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാനിനു തീപിടിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ആനവാതിലിനു സമീപമാണ് സംഭവം.അറ്റകുറ്റപ്പണിക്കായി വെല്‍ഡിങ് ഷോപ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു മാരുതി എക്കോ വാന്‍. കന്നൂര് കൈപ്രം കുഴിയില്‍ ദിഗീഷിന്റെ ഉടമസ്ഥതയിലാണ് വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വാഹനം ഭാഗികമായി കത്തിനശിച്ചു . വര്‍ക്ക് ഷോപ്പിന് ഉള്‍വശവും അകത്തെ ഉപകരണങ്ങളും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

NDR news
23 Sep 2026 07:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents