headerlogo
recents

വാഹനങ്ങളിലെ രൂപമാറ്റങ്ങൾ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ രൂപ മാറ്റങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അത് തടയാൻ വേണ്ട നടപടികൾ വേണമെന്ന് ഹൈക്കോടതി നിർദ്ദേശം വീണ്ടും നൽകി

 വാഹനങ്ങളിലെ രൂപമാറ്റങ്ങൾ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി
avatar image

NDR news

23 Sep 2026 07:43 AM

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ അധികൃതർ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യങ്ങൾ വേണ്ടത്ര പരിശോധിക്കാതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ രൂപമാറ്റങ്ങളിൽ കർശന പരിശോധനയും നടപടിയും വേണമെന്നും കോടതി വ്യക്തമാക്കി.

.    ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള രൂപമാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന വിഷയവും കോടതി ചൂണ്ടിക്കാട്ടി. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം. വാഹനങ്ങളുടെ നിർമാതാക്കൾ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ മാറ്റങ്ങൾ റോഡ് സുരക്ഷയെ ബാധിക്കാമെന്ന നിലപാട് ഹൈക്കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.

.     അനധികൃത ലൈറ്റുകൾ, വീൽ സ്പേസറുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ തുടങ്ങിയ രൂപമാറ്റങ്ങൾ ക്കെതിരെയും ഹൈക്കോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം മാറ്റങ്ങൾ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

NDR news
23 Sep 2026 07:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents