അട്ടപ്പാടിയിൽ വീട്ടമ്മ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു
അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മണ്ണാർക്കാട് സ്വദേശിനി ബുഷറയാണ് കാട്ടാന അക്രമണത്തിൽ മരിച്ചത്.
പാലക്കാട്: അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.
. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസയുടെ ഭാര്യ ബുഷറ (52) യാണ് മരിച്ചത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 ഓളം പേരുമായി അട്ടപ്പാടിയിൽ എത്തിയതായിരുന്നു ഇവർ.
. പുഴയുടെ പരിസരത്ത് നിൽക്കുമ്പോൾ ആന വരുന്ന കാര്യം തേക്കുവട്ട ഭാഗത്തുനിന്നും വനപാലകർ വിളിച്ചറിയിച്ചിട്ടും പുഴയിൽ നിന്നും മാറാൻ തയ്യാറായില്ല. പിന്നീട് ആന ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പ്രദേശത്ത് കാട്ടാനകളെ കാണുന്നതുകൊണ്ട് വനം വകുപ്പ് നിരീക്ഷണത്തിൽ ആയിരുന്നു.
. വിനോദ സഞ്ചാരികളുടെ അശ്രദ്ധയും അധികാരികളുടെ മുന്നറിയിപ്പ് അവഗണിച്ചതുമാണ് ഈ ദുരന്തത്തിന് കാരണം.

