തെരുവുനായക്കളുടെ കടിയേൽക്കുന്നവർക്ക് തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം .
2014 കീഴരിയൂരിൽ വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ ലീഗൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കിഴതിയൂർ പഞ്ചായത്ത് 52000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു
കോഴിക്കോട്: 2014 ൽ കീഴരിയൂരിൽ വിദ്യാർഥിയെ തെരുവുനായ കടിച്ച സംഭവത്തിൽ 12 വർഷത്തിനു ശേഷം നഷ്ടപരിഹാരത്തിനു വിധിയായി. കീഴരിയൂർ പഞ്ചായത്ത് 52,000 രൂപ നൽകാനാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സ്ട്രേ ഡോഗ് വിക്ടിം നഷ്ടപരിഹാര ശുപാർശ കമ്മിറ്റിയും ഉത്തരവിട്ടത്. 2014 മാർച്ച് ഒന്നിനാണ് കൊയിലാണ്ടി എസ്‌എൻഡിപി കോളേജിൽ ബി ബിഎയ്ക്കു പഠിക്കുകയായിരുന്ന അമൃതപ്രിയയെ റോഡിൽ വച്ച് നായ ആക്രമിച്ചത്. വലതുകാലിലും ഇടതുകയ്യിലും കടിയേറ്റിരുന്നു. ഒരു മാസത്തോളം കോളേജിൽ പോകാൻ കഴിഞ്ഞില്ല. ഈ സാഹചര്യങ്ങൾ പരിഗണി ച്ചാണ് 52,000 രൂപ നഷ്ടപരിഹാരം വിധിച്ചത്.
. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയി ക്കുന്നത് ലീഗൽ സർവീസസ് അതോറിറ്റിയുടെ ചുമതലയിലേക്കു മാറ്റിയത് അപേക്ഷകർക്ക് കൂടുതൽ സഹായകമായി.ജില്ലയിൽ പരിഗണിക്കുന്നത് ആയിരത്തിലധികം അപേക്ഷകൾ. ഇതിൽ എണ്ണൂറോളം അപേക്ഷകളിൽ മൊഴിയെടുപ്പ് പൂർത്തിയായി.തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പരുക്കേറ്റവർക്കു നഷ്ടപരിഹാരം നൽകും.
. സംസ്ഥാനത്തൊട്ടാകെ ഇതേവരെ 1.26 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജ ഗൻ കമ്മിറ്റിയാണു നഷ്ടപരി ഹാര പരാതികൾ മുൻപ് പരിഗ ണിച്ചിരുന്നത്.കഴിഞ്ഞ മാർച്ചോടെയാണ് ഇത് വീകേന്ദ്രീകരിക്കുകയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ ഏൽപിക്കുകയും ചെയ്തത്.
. തെരുവ് നായയുടെ കടിയേറ്റ് കഴിഞ്ഞാൽ നഷ്ടപരിഹാരത്തിനായി വെള്ളപേപ്പറിൽ സ്വയം തയാറാക്കിയ അപേക്ഷയും ആവശ്യമായ ചികിത്സാ, പൊലീസ് രേഖകളും സഹിതം അതത് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കുക

