പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി വേണം
പോലീസ് ഉദ്യോഗസ്ഥർക്ക് മാനസിക സംഘർഷം കുറയ്ക്കുന്നതിനുവേണ്ടി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി കൊടുക്കണമെന്ന് എഡിജിപി. പി വിജയൻ നിർദേശിച്ചു.
തിരുവനന്തപുരം: പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.
. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശം.
. അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥനും കൃത്യമായി ആഴ്ചയിലെ അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പാക്കണം.
. ഓരോ ഉദ്യോഗസ്ഥന്റെയും ആഴ്ചയിലെ അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു
. പോലീസ് ഉദ്യോഗസ്ഥർക്ക് ജോലിത്തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സമയം ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും മറ്റ് ആവശ്യങ്ങളിലും പങ്കെടുക്കന്നതിന് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്.
. വളരെ അടിയന്തരമോ അത്യന്താപേക്ഷിതമോ ആയ സാഹചര്യമല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന് അർഹമായ ആഴ്ചയിലെ അവധി നിഷേധിക്കരുതെന്നും എ.ഡി.ജി.പി.യുടെ സർക്കുലറിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
. ദീർഘമായ ഡ്യൂട്ടി സമയവും തുടർച്ചയായ ജോലിഭാരവും നേരിടുന്ന പോലീസ് സേനാംഗങ്ങൾക്ക് നിർദേശം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.

