headerlogo
recents

പ്രശസ്ത നടൻ മധുവിന് ഇന്ന് 93-മത് പിറന്നാൾ

മലയാള സിനിമയുടെ ശൈശവം മുതൽ വളർച്ചയുടെ പടവുകളിൽ ഒപ്പം നിന്ന മഹാനടനായിരുന്നു മധു. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു

 പ്രശസ്ത നടൻ മധുവിന് ഇന്ന് 93-മത് പിറന്നാൾ
avatar image

NDR news

23 Sep 2026 06:52 PM

തിരുവനന്തപുരം: മലയാളിയുടെ ഹൃദയതന്ത്രികളില്‍ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങള്‍ മീട്ടിയ മഹാനടനായ മധു ഇന്ന് 93 ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെയാണ് മധു മലയാള ചലച്ചിത്രലോകത്തെ കാരണവരായി മാറിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളെജ് അധ്യാപകന്റെ റോളില്‍ നിന്നും മധുവിനെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത്.

.   നസീറും സത്യനും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ കാലത്ത് മലയാളത്തില്‍ രംഗപ്രവേശം. എം.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍ , സ്വയംവരത്തിലെ വിശ്വം എന്നിവ മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളില്‍ ചിലത് മാത്രമാണ്. ഓളവും തീരവുംഉമ്മാച്ചു, ഇതാ ഇവിടെവരെ, ഏണിപ്പടികള്‍, ഒറ്റയടിപ്പാതകള്‍, നാടുവാഴികള്‍, സ്പിരിറ്റ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാഥ് ഹിന്ദുസ്ഥാനിലും മധു സുപ്രധാന വേഷം കൈകാര്യം ചെയ്തു. പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ടെലിവിഷന്‍ പരമ്പരകളിലും നിറ സാന്നിധ്യമായിരുന്ന മധു, ജെ സി ഡാനിയേല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു..

NDR news
23 Sep 2026 06:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents