കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തദ്ദേശീയമായി വികസിപ്പിച്ച ചികിത്‌സ വിജയിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ വിജയകരമായി പൂർത്തിയാക്കി.
കോഴിക്കോട്: തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വിജയകരമായി പൂർത്തിയാക്കി. ഹൃദയത്തിലെ മൈട്രൽ വാൽവിലെ ചോർച്ച മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് പകരം, ചികിത്സ സാധ്യമാക്കുന്ന നൂതന രീതിയാണ് മൈട്രൽ ടീർ ( mitral Teer- Transcatheter Edge-to-Edge Repair). TEER-ന്റെ പൂർണ്ണരൂപം Transcatheter Edge-to-Edge Repair). TEER-ന്റെ പൂർണ്ണരൂപം Transcatheter Edge-to-Edge Repair എന്നാണ്. ഇത് നെഞ്ച് കീറിമുറിക്കാതെ ഹൃദയത്തിലെ വാൽവുകളുടെ തകരാർ പരിഹരിക്കുന്ന ഒരു അത്യാധുനിക ചികിത്സാരീതിയാണ്.
. ഹൃദയത്തിലെ മൈട്രൽ വാൽവ് അല്ലെങ്കിൽ ട്രൈകസ്പിഡ് വാൽവ് എന്നിവയിലുണ്ടാകുന്ന ചോർച്ച മാറ്റാനാണ് ഇത് പ്രധാനമായും ചെയ്യുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേഷ് മുരളീധരൻ അടങ്ങുന്ന വിദഗ്ധ സംഘം ആണ് ഈ മേഖലയിലെഅപൂർവമായ ചികിത്സാ നേട്ടം കൈവരിച്ചത് "തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മൈക്ലിപ്പ് ഉപയോഗിച്ചുള്ള മൈട്രൽ ടീർ ചികിത്സയുടെ വിജയകരമായ നിർവഹണം ഹൃദയചികിത്സാ രംഗത്തെ ഒരു പ്രധാന നാഴികക്കല്ലാണ്.
. മൈട്രൽ വാൽവിലെ ഗുരുതരമായ ചോർച്ചയുള്ള, തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് അനുയോജ്യമല്ലാത്ത രോഗികൾക്ക് സങ്കീർണ്ണത കുറഞ്ഞ ഒരുചികിത്സാ മാർഗം ഇതിലൂടെ ലഭ്യമാകുന്നു. ഈ നൂതന ചികിത്സാരീതി നമ്മുടെ മേഖലയിലെ രോഗികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രാജേഷ് മുരളീധരൻ പറഞ്ഞു. കോഴിക്കോട് സ്വദേശി യായി 68 കാരനിലാണ് ഈ ചികിത്സ ഫലപ്രദമായി നടപ്പാക്കിയത്. ഡോ ജോൺ എഫ് ജോൺ, ഡോ. രഘുറാം എ കൃഷ്ണൻ, ഡോ. വി. പ്രമോദ്, ഡോ. ഗുർ ബേജ് സിംഗ് (സി എം സി വെല്ലൂർ )എന്നിവരുടെ സംഘം നേതൃത്വം നൽകി.

