headerlogo
recents

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാനിൽ ഇനി ഫോട്ടോ ഉണ്ടാവില്ല

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയോടുക്കാൻ അയക്കുന്ന ഇ-ചലാനുകളിൽ ഇനി ഫോട്ടോ ഉണ്ടാവില്ല. ചിലർ ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണിത്.

 ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള  ഇ-ചലാനിൽ ഇനി ഫോട്ടോ ഉണ്ടാവില്ല
avatar image

NDR news

25 Sep 2026 08:15 AM

തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പ് വാഹന ഉടമകൾക്ക് അയക്കുന്ന പിഴ നോട്ടീസുകളിൽ തെളിവിനായി ചിത്രങ്ങൾ നൽകുന്നത് ഒഴിവാക്കും. പൊതുജനങ്ങളിൽ നിന്നും വാഹന ഉടമകളിൽ നിന്നും സ്വകാര്യത ലംഘനത്തെയും പല സന്ദർഭങ്ങളിലും കുടുംബ കലഹങ്ങൾക്ക് ഇടയാക്കുന്നതുമായി സംബന്ധിച്ച പരാതികളെയും ആക്ഷേപങ്ങളെയും തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പിഴ നോട്ടീസിലെ ഫോട്ടോകൾ ഒഴിവാക്കാൻ ഒരുങ്ങുന്നത്.

.   വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ഇനി വെബ്സൈറ്റിൽ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളു. ഇതിനായി വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ നൽകണം. പിഴ ചുമത്തുന്നതുസംബന്ധിച്ച അറിയിപ്പുവരുന്ന എസ്എംഎസിലുള്ള ചല്ലാൻ നമ്പർ ഉപയോഗിച്ചും പരിശോധിക്കാം. മുൻപ് രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിൻ്റെയും പിഴവിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിവാഹൻ വെബ്സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്യാനും കഴിഞ്ഞിരുന്നു. ചിലർ ഇവ ദുരപ്രയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം.

.     സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴവിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത് പരാതിക്കിടയാക്കി. വാഹനങ്ങൾ സ്വകാര്യയിടമായി കണക്കാക്കാം എങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ട്.

NDR news
25 Sep 2026 08:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents