headerlogo
recents

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം " പ്രവാസി ഭവൻ" ഉദ്ഘാടനം ചെയ്യുന്നു

‘പ്രവാസി ഭവൻ’ സെപ്തംബർ 27 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

 കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം
avatar image

NDR news

26 Sep 2026 08:58 PM

കോഴിക്കോട്: പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വിവിധ സേവനങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ‘പ്രവാസി ഭവൻ’ സെപ്തംബർ 27 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

.      കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ‘സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സൗധത്തിലാണ് പ്രവാസി ഭവൻ പ്രവർത്തനം ആരംഭിക്കുന്നത്. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച്. സെന്റർ ദുബൈ ചാപ്റ്ററും സംയുക്തമായി ഒരുക്കിയ പദ്ധതിയാണിത്.

.     പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന വൺ സ്റ്റോപ്പ് സർവീസ് സെന്റർ എന്ന നിലയിലാണ് പ്രവാസി ഭവൻ പ്രവർത്തിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സേവനങ്ങൾക്കൊപ്പം നോർക്ക ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ക്ഷേമ, സാമൂഹിക, ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കാനും സ്ഥിരം ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

.     കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനകേന്ദ്രമായി പ്രവാസി ഭവനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സി.എച്ച്. സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ് കെ.പി. മുഹമ്മദ് പറഞ്ഞു.

.     ഉദ്ഘാടന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി., പി.എം.എ. സലാം എം.പി., എം.പി.മാർ, എം.എൽ.എമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

NDR news
26 Sep 2026 08:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents