കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം
കൊല്ലം ആശ്രമം മൈതാനത്തിന് സമീപം കോൺഗ്രസ് നേതാവ് ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം
കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു പ്രതിഷേധം.
. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കിയത്. ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയ അമിത് ഷാ വാഹനത്തില്‍ യാത്ര തുടരുന്നതിനിടെയായിരുന്നു സംഭവം. കുണ്ടറയില്‍ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്. പരിപാടിക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം അമൃതപുരിയിലെത്തുന്ന അദ്ദേഹം, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിശ്വസേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

