headerlogo
recents

വൈദ്യുതി കണക്ഷന് കൈവശരേഖയോ ഉടമസ്ഥാവകാശ രേഖയോ ആവശ്യമില്ല.

100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

 വൈദ്യുതി കണക്ഷന് കൈവശരേഖയോ ഉടമസ്ഥാവകാശ രേഖയോ ആവശ്യമില്ല.
avatar image

NDR news

27 Sep 2026 02:33 PM

തിരുവനന്തപുരം: 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.

2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.

3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല

4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

NDR news
27 Sep 2026 02:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents