headerlogo
recents

പഴയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ലഭിക്കും

ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ലഭിക്കുന്നതിന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് വെബ്സൈറ്റ് വഴി അപേക്ഷിക്കണം

 പഴയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ലഭിക്കും
avatar image

NDR news

29 Sep 2026 02:22 PM

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്സ് (SIAM) സിയാമിന്റെ വെബ്സൈറ്റ് വഴി (https://www.siam.in) 2019 ഏപ്രിൽ ഒന്നിന് മുമ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് (HSRP) ഓർഡർ ചെയ്യാവുന്നതാണ് അതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്  https://www.siam.in/hrspsubmit.aspx?mpgid=91&pgidtrail=91

1. https://www.siam.in സിയാമിന്റെ സൈറ്റിൽ പ്രവേശിക്കുക 

2. BOOK HSRP ടാബിൽ ക്ലിക്ക് ചെയ്യുക 

3. HSRP Registration - വിശദാംശങ്ങൾ പൂരിപ്പിക്കുക 

4. വാഹനത്തിന്റെ ക്ലാസ്, വാഹന നിർമ്മാതാവ് എന്നിവ തിരഞ്ഞെടുക്കുക 

5. HSRP ഘടിപ്പിക്കേണ്ട സ്ഥലവും വാഹന ഡീലറും തിരഞ്ഞെടുക്കുക 

6. ഓൺലൈനായി പേമെന്റ് അടയ്ക്കുക 

7. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ആപ്ലിക്കേഷൻ പൂർത്തിയാക്കുക 

8. എൽഎംവി (കാർ) വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 600 രൂപയും നികുതിയും അടയ്ക്കണം.

9. ഇരുചക്ര വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 300 രൂപയും നികുതിയും അടയ്ക്കണം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഫോണിൽ പുതിയ HSRP ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ SMS ആയി ലഭിക്കും. HSRP പ്രിന്റ് ചെയ്യാൻ തുടങ്ങുമ്പോഴും അത് ഫിറ്റ് ചെയ്യേണ്ട ഡീലർ പോയിന്റിൽ എത്തുമ്പോഴും നമുക്ക് SMS ലഭിക്കും. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

NDR news
29 Sep 2026 02:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents