headerlogo
recents

നിയമസഭ കയ്യാങ്കളി കേസ് നവംബർ മൂന്നിന് വിചാരണ തുടങ്ങും

സംഭവം നടന്ന് 11 വർഷത്തിനുശേഷം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്

 നിയമസഭ കയ്യാങ്കളി കേസ് നവംബർ മൂന്നിന് വിചാരണ തുടങ്ങും
avatar image

NDR news

29 Sep 2026 02:25 PM

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു. നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കും. വിചാരണയുടെ ആദ്യദിവസം കേസിലെ ഒന്നാം സാക്ഷിയും അന്നത്തെ നിയമസഭാ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്കധരനെയാണ് കോടതി വിസ്തരിക്കുന്നത്.

.     മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എമാരായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് പ്രധാനപ്രതികള്‍.2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴ ആരോപണത്തെ തുടര്‍ന്ന് അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരമാണ് ഒടുവില്‍ നിയമസഭാ കയ്യാങ്കളിയില്‍ കലാശിച്ചത്. ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയമാണിയെ ഇടതുപക്ഷ എംഎല്‍എമാര്‍ തടയുകയും സ്പീക്കറുടെ ഡയസിലേക്ക് കയറി കസേരകള്‍ മറിച്ചിടുകയും അക്രമാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. കസേര, കമ്പ്യൂട്ടര്‍, മൈക്ക്, ഇലക്ട്രിക് പാനലുകള്‍ എന്നിവ നശിപ്പിച്ച് 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

.      കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയതോടെയാണ് വിചാരണ നേരിടാന്‍ പ്രതികള്‍ നിര്‍ബന്ധിതരായത്

NDR news
29 Sep 2026 02:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents