ഓണം ബംപർ ഭാഗ്യവാനെ കണ്ടെത്തി
ഓണം ബംപർ സമ്മാനമായ 30 കോടി രൂപയുടെ ഭാഗ്യവാൻ കുറ്റ്യാടി മൊകേരിയയിലെ ടിപ്പർ ഡ്രൈവർ മനുവാണന്ന് തിരിച്ചറിഞ്ഞു.
മട്ടന്നൂർ: ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൊകേരി സ്വദേശിയായ മനുവിന് ലഭിച്ചു. ടിപ്പർ ലോറി ഡ്രൈവറായ മനു, മട്ടന്നൂർ വഴി ലോഡുമായി വരുന്ന യാത്രയ്ക്കിടെയാണ് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്.
. "ഇന്നാണ് വണ്ടിയിൽ നിന്നുംടിക്കറ്റ് എടുത്ത് പരിശോധിച്ചത്, അതിനാലാണ് വിവരമറിയാൻ വൈകിയത്," എന്ന് മനു പറഞ്ഞു. സമ്മാനവിവരം പുറത്തുവന്നതോടെ മനുവിന്റെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനസമൂഹമാണ് ഒഴുകിയെത്തിയത്. വലിയ ആഘോഷാന്തരീക്ഷമാണ് പ്രദേശത്ത് നിലനിൽക്കുന്നത്.
. സമ്മാനാർഹമായ ഭാഗ്യക്കുറി ടിക്കറ്റ് കാനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മാനേജർ പ്രവീൺ വട്ടോളിയെ നേരിട്ടേൽപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്

