വാഹന അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം
2023 തൃശ്ശൂർ കൈപ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് സുധി മരിച്ചത്. കോട്ടയം എം എ സി ടി ആണ് വിധി പ്രഖ്യാപിച്ചത്
കോട്ടയം:വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി.കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ആണ് ഉത്തരവിട്ടത്.
കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ 8.5 ശതമാനം പലിശയും ചേർത്താണ് ഈ തുക. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ ആണ് ഉത്തരവിട്ടത്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യു ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി അറിയിച്ചു.
. 2023 ജൂണ്‍ 5 ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിക്കുന്നത്. സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധിയെ ആശുപത്രിയെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

