headerlogo
recents

ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി

പുതിയ വോട്ടർമാർക്ക് ഡിക്ലറേഷൻ ഫോം ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹോം 6 മാത്രം നല്കിയാൽ മതി

 ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി
avatar image

NDR news

30 Sep 2026 01:48 PM

ന്യൂഡൽഹി: കേരളത്തിൽ പുതിയ വോട്ടറായി പേര് ചേർക്കാൻ ഇനി അധിക സത്യവാങ്മൂലം നൽകേണ്ടതില്ല. എസ്ഐആർ (Special Intensive Revision) നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമാർക്കുള്ള അപേക്ഷയിൽ നിന്ന് ഡിക്ലറേഷൻ ഫോം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കി. ഇന്നലെ രാത്രിയോടെ വോട്ടേഴ്സ് പോർട്ടലിൽനിന്ന് ഫോം നീക്കം ചെയ്തു.ഇതോടെ കേരളത്തിൽ പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാൻ ‘ഫോം 6’ മാത്രം സമർപ്പിച്ചാൽ മതിയാകും. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വോട്ട് മാറ്റുന്നതിനുള്ള ‘ഫോം 8’ അപേക്ഷയ്ക്കും എസ്ഐആർ പൂർത്തിയായശേഷം അധിക ഡിക്ലറേഷൻ ഫോം ആവശ്യമായി വരില്ല.

.    എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമാരും എസ്ഐആറിന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. എസ്ഐആർ നടക്കാത്ത സംസ്ഥാനങ്ങളിൽ ‘ഫോം 6’ മാത്രം മതിയെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

.    ഡിക്ലറേഷൻ ഫോം എന്തിനായിരുന്നു?എസ്ഐആർ എന്യൂമറേഷൻ ഫോമിന് സമാനമായ വിവരങ്ങളാണ് ഡിക്ലറേഷൻ ഫോമിലും ആവശ്യപ്പെട്ടിരുന്നത്. അപേക്ഷകൻ പഴയ എസ്ഐആർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്ന് തെളിയിക്കുകയോ, മാതാപിതാക്കളിൽ ഒരാൾ പഴയ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയോ വേണം. ഇത് തെളിയിക്കാൻ കഴിയാത്തവർക്ക് വിവിധ രേഖകളും സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

.    പുതിയ വോട്ടറായി പേര് ചേർക്കുന്നതിന് പുറമെ, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വോട്ട് മാറ്റുന്നതിനുള്ള അപേക്ഷകളിലും ഡിക്ലറേഷൻ ഫോം ആവശ്യപ്പെട്ടിരുന്നു.

.    നിലവിലുള്ള ‘ഫോം 6’ ചട്ടത്തിൽ ഭേദഗതി വരുത്താതെയാണ് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉൾപ്പെടുത്തിയതെന്നായിരുന്നു പ്രധാന വിമർശനം. 1960ലെ Registration of Electors Rules ഭേദഗതി ചെയ്യാതെ ഇത്തരമൊരു അധിക ഫോം നിർബന്ധമാക്കാനാകില്ലെന്ന നിലപാടുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ വിവേക് ജോഷി മേയ് 16ന് വിയോജനക്കുറിപ്പ് നൽകിയിരുന്നു.തുടർന്ന് മറ്റൊരു തിരഞ്ഞെടുപ്പ് കമ്മിഷണറായ എസ്.എസ്. സന്ധുവും ഓഗസ്റ്റ് 13ന് ഇതിനെതിരെ കത്തെഴുതി. ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതിയില്ലാതെ വരുത്തിയ മാറ്റത്തെ അദ്ദേഹം വിമർശിച്ചിരുന്നു.

.     കേരളം ഉൾപ്പെടെ എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാൻ ഇനി പഴയ എസ്ഐആർ പട്ടിക പരിശോധിക്കേണ്ട സാഹചര്യമില്ല. ‘ഫോം 6’ സമർപ്പിച്ച് അപേക്ഷ നൽകുന്നത് മതിയാകും.അതേസമയം, എസ്ഐആർ ഇപ്പോഴും പുരോഗമിക്കുന്ന ഡൽഹി ഉൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളിൽ നിലവിൽ ഡിക്ലറേഷൻ ഫോം ആവശ്യമാണ്. ഈ സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയായാൽ ഫോം ഒഴിവാക്കും.

 

എസ്ഐആറിന്റെ ഭാഗമായി നടക്കുന്ന ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻസ് നടപടികളുടെ സമയപരിധിയിൽ ഡിക്ലറേഷൻ ഫോം ആവശ്യമായി തുടരും

NDR news
30 Sep 2026 01:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents