headerlogo
recents

ജി എസ് ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്പെൻഷൻ

അനധികൃത സ്വത്ത് സമ്പാദന കേസിൽ വീട്ടിലും ഓഫീസിലുമായി നടന്ന റെയ്സിനെ തുടർന്നാണ് സസ്പെൻഷൻ

 ജി എസ് ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്പെൻഷൻ
avatar image

NDR news

01 Oct 2026 08:28 AM

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ പിടിയിലായ ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ സസ്പെന്റ് ചെയ്തു. വിജിലൻസ് പ്രജനി രാജന്റെ വീട്ടിലും കാഫീസിലുമായി നടത്തിയ റെയ്ഡിൽ 14 ലക്ഷം രൂപയും ഡോളറും കണ്ടെത്തിയിരുന്നു. ഡോളർ വിദേശയാത്രയ്ക്ക് വേണ്ടിയുള്ളതും 14 ലക്ഷം രൂപ സ്വന്തം ലോഡ്ജിന്റെ വാടകയാണെന്നുമാണ് പ്രജനി രാജന്റെ മൊഴി.

.   പ്രജനിക്കെതിരെ 8 മാസം മുൻപ് അന്വേഷണം ആരംഭിച്ചെന്ന് വിജിലൻസ്. സംഭവത്തിൽ ഇൻകം ടാക്സിന് കത്ത് നൽകും. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്, പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെത്തുടർന്നായിരുന്നു വിജിലൻസ് റെയ്ഡ്.

.    കീഴ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന നികുതി വെട്ടിപ്പ് കേസുകളിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടതും വിശദമായ റിപ്പോർട്ട് നൽകേണ്ടതും ജോയിന്റ് കമ്മിഷണറാണ്. നികുതി വെട്ടിപ്പുകാരെ നേരിട്ട് കണ്ട് പണം കൈപ്പറ്റി കേസുകൾ ഒത്തു തീർപ്പാക്കുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് പണവും ഡോളറും കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് .

NDR news
01 Oct 2026 08:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents