ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെ സംസാരിച്ചു
ഫ്‌ളൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായിട്ടും 170 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെ സംസാരിച്ചു
ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെ സംസാരിച്ചു. ക്യാപ്റ്റന്‍ സ്മിത്തിന്റെ സമചിത്തതയെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
. അക്രമത്തിനിരയായ ഭീതിജനകമായ നിമിഷങ്ങളില്‍ താന്‍ ഹനുമാന്‍ ചാലിസ ജപിക്കുകയായിരുന്നുവെന്ന് സ്മിത് മച്ചാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. 'ഞാന്‍ ആ സമയത്ത് എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. എനിക്ക് പരിക്കേറ്റിരുന്നു, എന്നാല്‍ ഏത് സാഹചര്യത്തിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ധൈര്യം കാണിച്ചില്ലെങ്കില്‍ വിമാനത്തിലുള്ള 170 യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കി. ആ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ ഹനുമാന്‍ ചാലിസ ചൊല്ലുകയായിരുന്നു. ഭഗവാന്‍ ഹനുമാനാണ് എനിക്ക് ധൈര്യം തന്നത്' -സ്മിത് മച്ചാര്‍ പറഞ്ഞു.
. പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ പലപ്പോഴും ക്യാപ്റ്റന്‍ സ്മിത് വികാരഭരിതനായി. വിമാനത്തില്‍ നടന്ന കാര്യങ്ങളും താന്‍ നേരിട്ട പ്രയാസങ്ങളും അദ്ദഹംവിശദീകരിച്ചു. ഇത് തനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണെന്നും പ്രധാനമന്ത്രി മോദിയാണ് തന്റെ ഏറ്റവും വലിയ മാതൃകാപുരുഷനെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വന്‍ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയെ ഇസ്രായേല്‍ പ്രധാനമന്ത്രിയും സ്ഥാനപതിയും പ്രശംസിച്ചിരുന്നു.
. ബുധനാഴ്ച ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് FZ1073 വിമാനം പറത്തുന്നതിനിടെയാണ് മുംബൈ ഘാട്ട്‌കോപ്പര്‍ സ്വദേശിയായ സ്മിത് മച്ചാര്‍ ആക്രമിക്കപ്പെട്ടത്. സഹപൈലറ്റ് ആണ് സ്മിത്തിനെ ആക്രമിച്ചത്. പരിക്കേറ്റുവെങ്കിലും, അക്രമിയെ ചെറുത്ത സ്മിത് മച്ചാര്‍ വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ മച്ചാർ സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയാണ്'.

