ഗതാഗത നിയമലംഘന പിഴ ചലാനുകൾ 50 ശതമാനമടച്ച് തീർപ്പാക്കാം
മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് കൊടുത്ത ചലാനുകൾ 50 ശതമാനം പിഴ അടച്ച് തീർപ്പാക്കാൻ അവസരം.
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും.2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം.2026 നവമ്പർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
. ചലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക

