കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം കാളികാവ് സ്വദേശികളായ 18 അംഗ സംഘം റിസോർട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകട സംഭവിച്ചത്
കൂടരഞ്ഞി: കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.
. വാഹനത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് ഉണ്ടായിരുന്നത്. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
. നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുക യുമായിരുന്നു. പരിക്കേറ്റ മറ്റു ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

