headerlogo
recents

നയാര ഡീസൽ, പെട്രോൾ വിലകൾ വർദ്ധിപ്പിച്ചു

പെട്രോൾ ലിറ്ററിന് ₹5 ഡീസൽ ലിറ്റർ മൂന്നു രൂപയുമാണ് വർധിപ്പിച്ചത്

 നയാര ഡീസൽ, പെട്രോൾ വിലകൾ വർദ്ധിപ്പിച്ചു
avatar image

NDR news

03 Oct 2026 07:05 PM

ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

.    ശനിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തിലായി. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയില്‍, രാജ്യത്ത് ആദ്യം ഇന്ധന വില വര്‍ധിപ്പിച്ചത് നയാര ആയിരുന്നു. മാര്‍ച്ച് 26ന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചത്. തുടര്‍ന്നു മറ്റു കമ്പനികളും ഇന്ധന വില ഉയര്‍ത്തി.

.     മാര്‍ച്ചില്‍ ഉയര്‍ത്തിയ വില നയാര ജൂലൈയില്‍ കുറച്ചിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വില പുനര്‍ നിര്‍ണയിച്ചത്..രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഏഴായിരത്തിലേറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളാണ് നയാരയ്ക്കുള്ളത്.

NDR news
03 Oct 2026 07:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents