സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു.
സൗദി: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു (46), ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു.
. തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശിനി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാർ. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചു. മരിച്ച നാല് പേരും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മക്ക മേഖലയിലെ അൽഗഫ, അൽവാ എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു.
. അവധി ദിവസമായതിനാൽ ഷോപ്പിംഗിനായി 100 കിലോമീറ്റർ അകലെയുള്ള റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചുകയറിയതാണ് അപകടം കാരണം.

