ചാത്തമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ്( 13 ) ആണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികൾ ഒരു കുട്ടിയെ രക്ഷിച്ചു
ചാത്തമംഗലം: ചെറുപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് ദാരുണമായി മരണപ്പെട്ടത് ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും ചേർന്ന് പുഴയിലെ കടവിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും പെട്ടെന്ന് പുഴയിലെ ശക്തമായ ഒഴുക്കിൽ പ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇവർ ഉടൻ തന്നെ മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ഇരുവരെയും കരക്കെത്തിച്ചു. തുടർന്ന് രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സനു ഫിയാസിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിലവിൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

