headerlogo
recents

കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയതിന് ക്ഷമ ചോദിച്ചു

കോൺഗ്രസ് ഫ്ലക്സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് അക്ബർ ഷാ.

 കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ്  കീറിയതിന്  ക്ഷമ ചോദിച്ചു
avatar image

NDR news

04 Oct 2026 07:16 AM

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്‌സ് കീറിയതില്‍ ക്ഷമ ചോദിച്ച് അക്ബര്‍ ഷാ. കോണ്‍ഗ്രസ് ഫ്ലക്‌സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് വിശദീകരണം. ഫ്ലക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന എസ്എഫ്‌ഐ വാദവും അക്ബര്‍ ഷാ തള്ളി. താന്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണെന്നും അക്ബര്‍ ഷാ പറഞ്ഞു.

.       വാര്‍ത്തകളിലും മറ്റും താരമാകണമെന്ന് കരുതിയല്ല ഇത്തരമൊരു കാര്യം ചെയ്തതെന്ന് അക്ബര്‍ ഷാ പറഞ്ഞു. ഞാന്‍ എസ്എഫ്‌ഐയിലില്ലെന്നും നുഴഞ്ഞു കയറിയതാണെന്ന് പറയുന്നതിനെ അദ്ദേഹം നിഷേധിച്ചു. ഞാന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് 

.      താന്‍ ചെയ്ത തെറ്റ് മനസിലായെന്നും ഇയാള്‍ പറയുന്നുണ്ട്. കോടിയേരി സഖാവിന്റെ ഫ്ലക്‌സ് എന്ന് വിചാരിച്ചല്ല ഞാന്‍ കീറിയത്. കോണ്‍ഗ്രസിന്റെ ഫ്ലക്‌സ് എന്ന് കരുതിയാണ് കീറിയത്. എല്ലാവരും ക്ഷമിക്കണം – അക്ബര്‍ ഷാ പറഞ്ഞു

.       അതേസമയം, ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ച ആള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പൊലീസില്‍ പരാതി നല്‍കി.

NDR news
04 Oct 2026 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents