സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദുബായ് : ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാജ്യവും രാഷ്ട്ര നേതൃത്വവും അഭിനന്ദിക്കുന്നതായി ദുബായ് കിരീടാവകാശി പറഞ്ഞു. സ്മിത് മച്ചാറിന് സ്നേഹ ചുംബനം നൽകുന്ന ചിത്രം ശൈഖ് ഹംദാൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
. സ്മിത് യുഎഇ നിലകൊള്ളുന്ന മൂല്യങ്ങളുടെ ഭാഗമാണെന്നും യുഎഇയുടെ ചരിത്രത്തിന്‍റെ ഭാഗമാണെന്നും പറഞ്ഞ ശൈഖ് ഹംദാൻ, യുഎഇ സ്നേഹത്തിന്‍റെ രാജ്യമാണെന്നും പറഞ്ഞു. സ്മിത് പ്രകടിപ്പിച്ചത് ഏറ്റവും ഉയർന്ന ധൈര്യവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
. സെപ്റ്റംബർ 30-നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന എഫ് ഇസെഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനക്കാർ തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയും ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കുകയും, തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിരുന്നു. സഹ പൈലറ്റിന്‍റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യാക്കാരനായ പൈലറ്റ് സ്മിത് മച്ചാറിന് അഭിനന്ദന പ്രവാഹമാണ്.
. സ്മിത് മച്ചാർ ഹീറോയെന്ന് ട്രംപും നെതന്യാഹുവും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മിത് മച്ചാറിനെ പ്രശംസിച്ചു. ക്യാപ്റ്റൻ മച്ചാറിന്‍റെ ധീരതയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

