headerlogo
recents

നടുവണ്ണൂർ കാവിൽ മുണ്ടോട്ടറ ഭാഗത്തുനിന്ന് എംഡിഎംഎ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കാവിൽ മുണ്ടോട്ടറ ഒറ്റത്തായുള്ളതിൽ അർഷാദ് പേരാമ്പ്ര മേഞ്ഞാണ്യം പറപ്പൂർ മീത്തൽ മുഹമ്മദ് അസ്ലം എന്നിവരാണ് പിടിയിലായത് .

 നടുവണ്ണൂർ കാവിൽ മുണ്ടോട്ടറ ഭാഗത്തുനിന്ന് എംഡിഎംഎ കേസിൽ രണ്ടുപേർ അറസ്റ്റിൽ
avatar image

NDR news

04 Oct 2026 04:09 PM

നടുവണ്ണൂർ: കാവിൽ മുണ്ടോട്ടറ ഭാഗത്തുനിന്ന് എംഡിഎംഎ കേസിൽ രണ്ടുപേർ അറസ്റ്റിലായി കാവിൽ മുണ്ടോട്ടറ ഒറ്റത്തായുള്ളതിൽ അർഷാദ് പേരാമ്പ്ര മേഞ്ഞാണ്യം പറപ്പൂർ മീത്തൽ മുഹമ്മദ് അസ്ലം എന്നിവരെയാണ് പേരാമ്പ്ര എസ് ഐ കെ സൗരവിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

        അർഷാദിൻ്റെ അടുത്ത് എംഡിഎംഎ വാങ്ങാൻ വേണ്ടി മുഹമ്മദ് അസ്ലം എത്തിയപ്പോൾ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുണ്ടോട്ടറയിൽ റോഡിനടുത്തുള്ള പറമ്പിൻ്റെ വരമ്പിനോട് ചേർന്ന് വിൽപനക്കായി സൂക്ഷിച്ചു വെച്ച 6.723 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു.പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. 

NDR news
04 Oct 2026 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents