headerlogo
recents

പി എസ് സി ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചോദ്യപേപ്പർ ക്രമക്കേടിൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് പി എസ് സി നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം

 പി എസ് സി ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
avatar image

NDR news

05 Oct 2026 05:41 PM

കൊച്ചി: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പബ്ലിക് സർവീസ് കമ്മീഷൻ ക്രമക്കേട് നടത്തിയെങ്കിൽ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. PSC യുടെ ഹർജിയിലാണ് ഹൈകോടതി ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി എസ് സി. ഗുരുതരമായ ആരോപണമാണ്, പ്രത്യക്ഷത്തിൽ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ്. ഇത് ആണ് അഴിമതി എന്ന് പറയുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.ചോദ്യം ചെയ്യൽ പ്രാഥമിക നടപടി മാത്രം. വിവരം ശേഖരിക്കാനാണ് വിളിക്കുന്നത്. എന്തിനാണ് എതിർക്കുന്നത്. 180 പരാതികൾ ലഭിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ചെയർമാൻ അടക്കമുള്ളവർ സഹരിക്കുന്നില്ല. സഹരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കാം. നിർബന്ധിത നടപടിയിലേക്ക് കടന്നു കൂടെയെന്ന് കോടതി ചോദിച്ചു. പി എസ് സി യ്ക്ക് ധാർമിക ഉത്തരവാദിത്വം ഉണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി

NDR news
05 Oct 2026 05:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents