ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു
ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
കോട്ടയം:ഇന്നലെ ഈരാറ്റുപേട്ടയില്‍ ഇടിമിന്നലേറ്റ് ആനപ്രേമികളുടെ പ്രീയങ്കരനായ ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തന്‍ ചരിഞ്ഞു. വൈകിട്ട് 5.30 ന് കനത്ത മഴയിലാണ് വീട്ടുമുറ്റത്ത് തളച്ചിരുന്ന കൊമ്പന് മിന്നലേറ്റത്. 1999ല്‍ പുതുപ്പള്ളിയിലെ പോത്തന്‍ വര്‍ഗ്ഗീസുംസഹോദരന്‍ ചാക്കോയുമാണ് അരുണാചല്‍പ്രദേശില്‍ നിന്ന് കൊമ്പനെ കോട്ടയത്ത് എത്തിച്ചത്. പിന്നീട് രാജേഷ് പല്ലാട്ട് സ്വന്തമാക്കുകയായിരുന്നു. 45 വയസുളള ബ്രഹ്മദത്തന്‍ തൃശൂർ പൂരത്തിലും കുന്നംകുളം മേഖലയിലെ പ്രധാന ഉല്‍സവങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍ ,തിരുനക്കര , ശക്തികുളങ്ങര ,തൊടുപുഴതുടങ്ങി മഹാക്ഷേത്രങ്ങളിലും പ്രധാന തിടമ്പ് ബ്രഹ്മദത്തനായിരുന്നു. ജഡം ഇന്ന് ഉച്ചയോടെ സംസ്കരിക്കും.പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്താനാണ് തീരുമാനം

