headerlogo
recents

സ്വകാര്യബസ് ബൈക്കിൽ തട്ടി അപകടം, യുവാവിന് പരിക്കേറ്റു

കൊയിലാണ്ടി പാലക്കുളത്ത് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ മൂടാടി സ്വദേശി ഹാഷിമിന് പരിക്കേറ്റു.

 സ്വകാര്യബസ് ബൈക്കിൽ തട്ടി അപകടം, യുവാവിന് പരിക്കേറ്റു
avatar image

NDR news

05 Oct 2026 05:28 PM

കൊയിലാണ്ടി: പാലക്കുളത്ത് ബസ് തട്ടി അപകടം. ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സംഭവം. പാലക്കുളം സുഭാഷ് വായനശാലയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ബൈക്ക് യാത്രക്കാരനായിരുന്ന മൂടാടി സ്വദേശിയായ ഹാഷിം എന്നയാള്‍ക്ക് പരിക്കേറ്റു.തലയ്ക്കും കാലിനും ഷോള്‍ഡറിനും പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

.    ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണൂര്‍, പയ്യന്നൂര്‍ റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

NDR news
05 Oct 2026 05:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents