headerlogo
recents

പിഎസ്‌സി അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ പിഎസ് സി അംഗങ്ങളെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് അയക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.

 പിഎസ്‌സി അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്
avatar image

NDR news

06 Oct 2026 11:17 AM

തിരുവനന്തപുരം: ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. 

.      പരീക്ഷാ ക്രമക്കേടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി, പിഎസ്‌സി അംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കാത്തതിന് കാരണം എന്താണന്നും ചോദിച്ചിരുന്നു.

.     ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി നടന്ന പരീക്ഷകളില്‍ ഉള്‍പ്പെടെ വന്‍ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും അംഗങ്ങള്‍ ഹാജരാകാന്‍ തയ്യാറായിട്ടില്ല. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നേരിട്ടെത്തില്ലെന്നാണ് ഇവരുടെ നിലപാട്. പിഎസ്‌സി ആസ്ഥാനത്തെത്തിയാല്‍ മൊഴി നല്‍കാമെന്നും അഞ്ച് അംഗങ്ങള്‍ അറിയിച്ചിരുന്നു.

.    ക്രൈംബ്രാഞ്ച് നോട്ടീസ് ചോദ്യം ചെയ്തുള്ള പിഎസ്‌സിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പോയത് ഗുരുതര വീഴ്ചയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. 

.       പ്രത്യക്ഷത്തില്‍ തന്നെ അഴിമതി വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അതിന് അനുമതി ഇല്ലെന്നായിരുന്നു പിഎസ്‌സിയുടെ അഭിഭാഷകന്‍ വാദിച്ചത്.

NDR news
06 Oct 2026 11:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents