headerlogo
recents

വേടന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശം

സംഗീത പരിപാടി അവതരിപ്പിക്കാൻ വിദേശത്ത് പോകാൻ വേടന് പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദ്ദേശം

 വേടന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശം
avatar image

NDR news

06 Oct 2026 05:49 PM

കൊച്ചി: മലയാളം റാപ്പറും ഗായകനുമായ വേടന് സംഗീത പരിപാടികൾ അവതരിപ്പിക്കാൻ യുകെ അയർലൻഡ് എന്നിവിടങ്ങളിലേക്ക് പോകാൻ പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസിന്റെ വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് പിസിസി നൽകാൻ റീജനൽ പാസ്‌പോർട്ട് ഓഫിസറോടാണ് കോടതി നിർദ്ദേശിച്ചത്.

.      വിവിധ കേസുകളിലെ പ്രതിയായതുകൊണ്ട് പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു. അതേസമയം, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടന്‍

NDR news
06 Oct 2026 05:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents