headerlogo
recents

അച്ഛൻ ഡബിൾ ബെൽ അടിച്ചാൽ മകൻ ബസ് ഓടിക്കും

പുലർച്ചെ 5.30 ന് കൽപ്പറ്റയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിൽ ഡ്രൈവർ മകനും കണ്ടക്ടർ അച്ഛനും എന്ന അപൂർവ്വ കാഴ്ച യാത്രക്കാർക്ക് കൗതുകമായി

 അച്ഛൻ ഡബിൾ ബെൽ അടിച്ചാൽ മകൻ ബസ് ഓടിക്കും
avatar image

NDR news

08 Oct 2026 10:10 PM

കൽപ്പറ്റ: പതിവുപോലെ പുലര്‍ച്ചെ ബസ് പുറപ്പെടാന്‍ തയ്യാറായി. ഡ്രൈവര്‍ സീറ്റില്‍ കയറിയ ആദര്‍ശ് റിയര്‍വ്യൂ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അവിടെ കണ്ടത് മറ്റൊരു കണ്ടക്ടറെയല്ല, സ്വന്തം അച്ഛനെയാണ്. തോളില്‍ കണ്ടക്ടര്‍ ബാഗുമായി ഗിരീശന്‍ തയ്യാറായി നില്‍ക്കുന്നു.''അച്ഛാ, റെഡിയല്ലേ?'', മകന്റെ ചോദ്യം കേട്ട് ഗിരീശന്‍ ചിരിച്ചു. ''റെഡിയാണ് മോനേ...'', ബെല്‍ കോര്‍ഡില്‍ രണ്ടുവട്ടം വലിച്ചു. ആനവണ്ടി പതുക്കെ മുന്നോട്ടുനീങ്ങി. ഡ്രൈവിങ്ഡ്രൈവിങ് സീറ്റില്‍ മകന്‍, കണ്ടക്ടറായി അച്ഛന്‍. കെഎസ്ആര്‍ടിസിയുടെ പതിവ് യാത്രയ്ക്കിടയില്‍ പിറന്നത് അച്ഛനും മകനും ഒരുമിച്ച് ജോലി ചെയ്ത അപൂര്‍വ നിമിഷങ്ങള്‍.

.    കല്‍പ്പറ്റ ഡിപ്പോയില്‍നിന്ന് പുലര്‍ച്ചെ 5:30ന് തൃശൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലായിരുന്നു 53കാരനായ തുറുപറമ്പില്‍ ഗിരീശനും മകന്‍ ആദര്‍ശും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 28 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ഗിരീശന് മകനൊപ്പം അതേ ബസില്‍ ഡ്യൂട്ടി ചെയ്യുന്നത് ഏറെ അഭിമാനകരമായ അനുഭവമായി.താല്‍ക്കാലിക ഡ്രൈവറായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ആദര്‍ശിന് അച്ഛന്റെ കൂടെയുള്ള ആദ്യ ഡ്യൂട്ടിയായിരുന്നു ഇത്. ഇതുവരെ അച്ഛനെ കണ്ടത് വീട്ടിലെ അച്ഛനായും കെഎസ്ആര്‍ടിസിയുടെ കാക്കി വേഷത്തി ലുള്ള  ജീവനക്കാരനായുമായിരുന്നു. എന്നാല്‍ അന്ന് യാത്രക്കാര്‍ക്കു മുന്നില്‍ സ്റ്റിയറിങ്ങില്‍ മകനും പിന്നില്‍ ടിക്കറ്റ് മെഷീനുമായി അച്ഛനും. ബസില്‍ ടിക്കറ്റ് നല്‍കുന്നതിനിടെ പരിചയമുള്ള യാത്രക്കാര്‍ ഗിരീശനോട് കാര്യം തിരക്കി. ''മോനാണല്ലേ വണ്ടിയോടിക്കുന്നത്?'' എന്ന ചോദ്യത്തിന് ഗിരീശന്റെ മറുപടി ചിരിയായിരുന്നു.

NDR news
08 Oct 2026 10:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents