കെഎസ്ഇബി മീറ്റർ റീഡർ മാരുടെ സമരം തുടരുന്നു
ശമ്പള വർദ്ധനവിനു വേണ്ടി സമരം ചെയ്യുന്ന ചെയ്യുന്ന കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം ഏഴു ദിവസം പിന്നിട്ടു. ചർച്ചകൾ വിജയിച്ചില്ല.
തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്. പിഒഎസ് മെഷീനുകൾ ഉടൻ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മെഷീൻ തിരിച്ചേൽപ്പിക്കാത്തവരുടെ വിവരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞദിവസം സമരക്കാരുമായി കെഎസ്ഇബി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ശമ്പള വർധനവ്അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കരാർ ജീവനക്കാരുടെ സമരം ഏഴു ദിവസം കടന്നു.
കെഎസ്ഇബിയുടെ നാലിലൊന്ന് വരുമാനം നിലച്ചു. സമരം ഉപഭോക്താക്കളെയും ബാധിക്കുന്നു. 240 യൂണിറ്റ് വരെയാണ് ഗവൺമെന്റ് സബ്സിഡി നൽകുന്നത്. മീറ്റർ റീഡിങ് വൈകുന്നതിനാൽ ഉപഭോക്താക്കൾ അധിക തുക നൽകേണ്ടിവരും. വൈദ്യുത വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പിഒഎസ് മെഷീനുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൊലീസ് നടപടി ഭയന്നാണ് മീറ്റര്‍ റീഡര്‍മാര്‍ മെഷീനുകള്‍ തിരിച്ചേല്‍പ്പിക്കുന്നത്. ശമ്പളംവര്‍ധിപ്പിക്കില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ല.
. ഒരുവീട്ടില്‍ പോയി മീറ്റര്‍ റീഡിങ് എടുക്കുന്നതിന് ഏകദേശം 13 രൂപയാണ് ലഭിക്കുന്നത്. ഈ തുക വണ്ടിക്കൂലിക്ക് പോലും തികയില്ലെന്നാണ് റീഡര്‍മാര്‍ പറയുന്നത്. ടൗണ്‍ പ്രദേശങ്ങളില്‍ ഒരു റീഡിങ് എടുത്താല്‍ അഞ്ച് രൂപ മാത്രമാണ് ലഭിക്കുന്നത്. മാസം ശരാശരി 23,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഇടപെടലിൽ പ്രശ്നം പരിഹരിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

