headerlogo
recents

നോർക്ക റിട്ടേണി ഐ.ഡി കാർഡിന് അപേക്ഷിക്കാം

വിദേശത്തോ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലോ രണ്ടുവർഷം പ്രവാസിയായിരുന്ന വർക്ക് നോർക്ക റിട്ടേണി ഐഡി കാർഡിനപേക്ഷിക്കാം

 നോർക്ക റിട്ടേണി ഐ.ഡി കാർഡിന് അപേക്ഷിക്കാം
avatar image

NDR news

08 Oct 2026 11:47 AM

തിരുവനന്തപുരം: വിദേശത്തോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിലേക്ക് തിരിച്ചെത്തി സ്ഥിരതാമസമാക്കിയവർക്കായി സംസ്ഥാന സർക്കാർ നോർക്ക റിട്ടേണി ഐ.ഡി കാർഡ് അനുവദിക്കുന്നു.

.     കാർഡിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2026 ഒക്ടോബർ 8, രാവിലെ 11 മണി മുതൽ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ.കാർഡിന്റെ കാലാവധി: 3 വർഷമാണ്.

     അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ :▪️ പാസ്പോർട്ട് സൈസ് ഫോട്ടോ▪️ ഒപ്പ്▪️ ആധാർ കാർഡ്▪️ കുറഞ്ഞത് 2 വർഷം പ്രവാസിയായിരുന്നതിന്റെ തെളിവായി താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്

.     കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി/NRK ഐ.ഡി കാർഡ്,പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, പാസ്‌പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള പ്രവാസകാലവും തിരിച്ചെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയതും തെളിയിക്കുന്ന സാക്ഷ്യപത്രം

.     രേഖകളുടെ പരിശോധന പൂർത്തിയായ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡ് ലഭിക്കും.

NDR news
08 Oct 2026 11:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents