headerlogo
recents

മാവൂർ റോഡിൽ ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം

ഇന്ന് രാവിലെ നടന്ന സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആളുടെ വിവരങ്ങൾ ലഭ്യമല്ല.

 മാവൂർ റോഡിൽ ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം
avatar image

NDR news

08 Oct 2026 03:16 PM

കോഴിക്കോട്: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കോഴിക്കോട് മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഇന്ന് ( വ്യാഴാഴ്ച) രാവിലെ 10.24ഓടെയാണ് സംഭവം.റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. ബസ് ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും യുവാവിന് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിന് പിന്നാലെ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിസംഭവത്തിന്റെ സിസിടിവി, ഡാഷ് ക്യാം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

NDR news
08 Oct 2026 03:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents