ചേന്നമംഗലൂരിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ കുട്ടിയെ കാറിടിച്ചു.
അമ്മയുടെ കൂടെ നിന്ന കുട്ടി പെട്ടെന്ന് റോഡ് ക്രോസ് ഓടിയപ്പോൾ വേഗത്തിൽ വന്ന കാർ ഇടിച്ച് തെറിച്ചു വീണാണ് പരിക്കേറ്റത്.
ചേന്നമംഗലൂർ: റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ കുട്ടിയെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ചേന്നമംഗലൂരിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നു.
. മുതിർന്നവർക്കൊപ്പം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടി പെട്ടെന്ന് റോഡ് ക്രോസ്സ് ചെയ്യാൻ ഓടുന്നതിനിടെയാണ് എതിർദിശയിൽ നിന്നുവന്ന വെള്ള കാർ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചുവീണു.
. അപകടം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും കാൽനടയാത്രക്കാരും ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

