നവീൻ ബാബുവിന്റെ മകൾ ഫുഡ് സേഫ്റ്റി ഓഫീസറായി ചുമതലയേറ്റു.
കണ്ണൂർ എഡിഎം ആയിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായരെ ഭക്ഷ്യസുരക്ഷ ഓഫീസിൽ ഫുഡ് സേഫ്റ്റി ഓഫീസറായി സർക്കാർ നിയമിച്ചു.
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരിക്കെ അന്തരിച്ച നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ കൊച്ചി പനമ്പിള്ളിനഗറിലെ ഭക്ഷ്യസുരക്ഷാ ഓഫിസില്‍ ഫുഡ് സേഫ്റ്റി ഓഫിസറായി ചുമതലയേറ്റു. ബിടെക് ബിരുദധാരിയായ നിരഞ്ജനയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ട് നിയമന ഉത്തരവു കൈമാറിയിരുന്നു. നിരഞ്ജന ഉമ തോമസ് എംഎല്‍എയെ കാണാനെത്തി. നിരഞ്ജനയെ ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് മാത്രമല്ല, തന്റെ മണ്ഡലമായ തൃക്കാക്കരയിലേക്കുകൂടി സ്വാഗതം ചെയ്യുന്നതായി ഉമാ തോമസ് എംഎല്‍എ സമൂഹ മാധ്യമത്തില്‍ എഴുതി. നിരഞ്ജനയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും എംഎല്‍എ പങ്കുവച്ചു.
. എറണാകുളം പനമ്പിള്ളി നഗറിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായി ചുമതലയേറ്റെടുത്ത ശേഷമായിരുന്നു എംഎല്‍എയെ നിരഞ്ജന കാണാനെത്തിയത്. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം യുഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കുകയായിരുന്നു. മന്ത്രി കെ മുരളീധരന്‍, പഴകുളം മധു എംഎല്‍എ, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ശ്രീധന്യ സുരേഷ്, നവീന്‍ ബാബുവിന്റെ ഭാര്യയും കോഴഞ്ചേരി തഹസില്‍ദാരുമായ ഡി മഞ്ജുഷ എന്നിവരുടെ സാന്നിധ്യത്തിലാണു നേരത്തെ നിയമന ഉത്തരവ് കൈമാറിയത്.
. 2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിടെക് ഫുഡ് ടെക്‌നോളജി ബിരുദധാരിയാണ് നിരഞ്ജന. ബിടെക് പഠനശേഷം പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചിരുന്നു. നവീന്‍ ബാബുവിന്റെ ആഗ്രഹപ്രകാരം മൂന്നു വര്‍ഷം മുന്‍പ് നിരഞ്ജന പിഎസ് സി പരിശീലനം ആരംഭിക്കുകയും ചെയ്തു.

