മണ്ണിടിച്ചിലിനെ തുടർന്ന് മേട്ടുപ്പാളയം ഊട്ടി മൗണ്ടൻ ട്രെയിൻ സർവിസ് നിർത്തി.
കനത്ത മഴയെ തുടർന്ന് റെയിൽവെ പാളത്തിലേക്ക് മണ്ണും കല്ലും വീണ് തടസ്സം നേരിട്ടതിനാലാണ് പൈതൃക ട്രെയിൻ സർവീസ് നിർത്തലാക്കിയത്
കോയമ്പത്തൂർ:അടർലി സ്റ്റേഷന്അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത് പാറകളോടൊപ്പം മണ്ണിടിച്ചിൽ വന്നത് പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണ് ഗതാഗതം നിലയ്ക്കുകകയാണ് സംഭവിച്ചത്.
. ഇരുനൂറോളം വിനോദസഞ്ചാരികളുമായി പോയ മൗണ്ടൻ റെയിൽവേ പകുതിവഴിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.തമിഴിനാട്ടിലെ നീലഗിരി ജില്ലയിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം പലയിടത്തും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
. കഴിഞ്ഞ വർഷം മാർച്ചിൽ കൂന്നൂരിന് സമീപം പാളത്തിൽ കൂറ്റൻ പാറക്കല്ല് വന്ന് വീണതിനെ തുടർന്ന് ട്രെയിൻ സർവിസ് തടസ്സപ്പെട്ടിരുന്നു. വിദേശികൾ ഉൾപ്പെടെ നൂറുക്കണക്കിന് വിനോദസഞ്ചാരികളുടെ യാത്രയാണ് അന്ന് മുടങ്ങിയത്

