നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടലിടിച്ച് മൂന്ന് പേർ മരിച്ചു
അത്താണി സിഗ്‌നലിനുസമീപം ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്‌കൂട്ടറില്‍ ഇടിച്ച് പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കര്‍ണാടക സ്വദേശി ഇജാസ് എന്നിവരാണ് മരിച്ചത്.
കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ചു.ഇന്നു പുലർച്ചെ അത്താണി സിഗ്‌നലിനുസമീപം ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്‌കൂട്ടറില്‍ ഇടിച്ച് പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കര്‍ണാടക സ്വദേശി ഇജാസ് എന്നിവരാണ് മരിച്ചത്.
അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാരാണ് പിടികൂടിയത്. സുഹൈല്‍ പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കെ വി മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഡ്രൈവറായ യുവാവിന്റെ ലഹരി ഉപയോഗം തള്ളിക്കളയാനാവില്ലെന്നും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. തൃക്കാക്കരയില്‍ ജോലി ചെയ്യുന്ന ഇവര്‍ മൂന്നും പേരും ചായ കുടിക്കാനായാണ് എയര്‍പോര്‍ട്ടിന് സമീപം എത്തിയത്. ചായ കുടിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹന ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
. അതിനിടെ സുഹൈല്‍ സജീവ് മുന്‍പും അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കേരളത്തിലെ റോഡുകളില്‍ ഇതിന്റെ പകുതി പോലും വേഗത്തില്‍ കാര്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനെയി രിക്കെയാണ് നിയമപരമായി ഓടിക്കാവുന്ന പരമാവധി വേഗത്തിന്റെ ഇരട്ടി സ്പീഡില്‍ കാര്‍ ഓടിക്കുന്ന വിഡിയോ പുറത്തുവന്നത്.

