headerlogo
recents

സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

എലത്തൂർ കാട്ടിലപ്പീടികയിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും ബൊലേറോയും തമ്മിലാണ് ഇന്ന് വൈകിട്ട് കൂട്ടിയിടിച്ചത്

 സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
avatar image

NDR news

12 Oct 2026 07:47 PM

കോഴിക്കോട്: ദേശീയപാതയിൽ കാട്ടിലപ്പീടികയിൽ സ്വകാര്യ ബസും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.

.     കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സന്നിധാനം ബസും ബൊലേറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

.   വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.      അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

NDR news
12 Oct 2026 07:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents